വീണ്ടും ആ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഒരുപാടു ഓർമ്മകൾ ....ഒരുപാടു ജയ് വിളികൾ ,സമരങ്ങൾ ,വെറുതെ കൈവരിയിൽ കയറി നിന്നുള്ള വായനോട്ടം,സൌഹൃദങ്ങൾ...ആ പഴയ ക്ലാസ്സ് റൂമിൽ കയറി ഇരുന്നു...ചുറ്റുപാടും ഒരുപാടു ആരവങ്ങൾ...ആരോ പാടുന്നു...പരസ്പരം പാരകൾ...കലപിലകൾ...കൊച്ചു പ്രണയ സല്ലാപങ്ങൾ...അധ്യാപകരുടെ ശബ്ദങ്ങൾ ...വീണ്ടും എ പഴയ കാലത്തിൽ എത്തിയ പോലെ...പെട്ടന്ന് എല്ലാം നിലച്ചു...തനിച്ചു ആ ക്ലാസ്സ് റൂമിൽ .....പുറത്തിറങ്ങി വീണ്ടും ആ ക്ലാസ്സിൽ നോക്കിയപോൾ എല്ലാവരെയും കണ്ടു ....എല്ലാവരും ചിരിക്കുന്നു.....വീണ്ടും നടന്നപോൾ കാലുകൾ ചലികുന്നില്ല...പെട്ടന്ന് ഉണരന്നപോൾ സ്വപ്നമാണെന്ന് അറിഞ്ഞപോൾ സങ്കടം തോന്നി....വീണ്ടും ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ....
EnTe CoLlAgE(EL-2004-07)
എന്റെ കോളേജ് ...മറക്കില്ലൊരിക്കലും ..ഒരു മൃദുല സ്പർശമായി ..എന്നും ഓർമകളിൽ
Tuesday, February 4, 2014
Friday, January 31, 2014
Tuesday, October 30, 2012
KOLAYALIKAL ....POEM BY SAFEER PALI
കൊലയാളികള്‍ SAFEER PALI
തിമിര്‍ത്തു പെയ്ത മഴ
ഒടുവില്‍ ചാറി അടങ്ങുകയായി
നഗരത്തില്‍ തിരികിട്ട വീഥിയില്‍
തെരുവ് കച്ചവടക്കാരന്‍
വീണ്ടും പായ വിരിച്ചു
നന്മയുള്ള കേരളീയന്‍
സംസ്കാരസമ്പന്നനായ മലയാളി
മലര്‍ന്നു കിടന്നു മേല്പോട്ട് തുപ്പുന്നു
ആരോ വലിച്ചെറിയപെട്ട
ചെരുപ്പ് പെട്ടി
ഒരു മൂലയില്‍
സ്വല്‍പനേരം കൊണ്ട്
മാലിന്യ കൂമ്ബാരമാകുന്നു
ഇവിടെ കുളിച്ചു തള്ളിയ ഗ്ലാസ്സുകളും
ഭുജിച്ചു തള്ളിയ എച്ചില്‍ പാത്രങ്ങളും
ഭക്ഷണം കിട്ടാതെ ചത്ത പട്ടിയും
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
സുഗന്ധം പരാതിയ ചിക്കനും
മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നു .
ആ ....ഹാ....
സാക്ഷര കേരളം സുന്ദര കേരളം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ചിക്കന്‍ ഗുനിയയുടെ നേര്‍ത്ത ഞരക്കങ്ങള്‍
ടെങ്കിപനിയുടെ നിസ്സഹായ മുഖം
കാലിനടിയിലെ മണല്തരികളുര്‍ന്നിരങ്ങിയത്
നാമറിയുന്നില്ല .
ചിറകു വിടര്തിയെത്തുന്ന
ആസന്ന മൃത്വിവില്‍ കാല്‍വെപ്പുകള്‍
കുതറിയോടുന്ന
ജീവന്റെ തുടിപ്പുകള്‍
ഇവിടെ
യഥാര്‍ത്ഥ കൊലയാളികള്‍
നാമല്ലേ
ഞാനും ,നിങ്ങളും
സഫീര്‍ പാലി
Wednesday, October 3, 2012
Tuesday, October 4, 2011
Subscribe to:
Posts (Atom)








